കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
അഫ്ഗാനിസ്ഥാനിലെ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളിൽ 40 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന അഫ്ഗാൻ പ്രവിശ്യകളിലാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും താമസസ്ഥലങ്ങൾക്കും മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തെ ഇന്ത്യ അപലപിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും പ്രശ്നങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
