കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗലത്ത് ഷാ എം
ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെതിരെ അവസാന നിമിഷ വിജയവുമായി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹൂസ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.
29-ാം മിനിറ്റിൽ കൈഷു സാനോ നേടിയ ഗോളിൽ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയിൽ ബ്രസീൽ ശക്തമായി തിരിച്ചുവന്നു. 56-ാം മിനിറ്റിൽ കാസെമിറോയുടെ ഹെഡറിലൂടെ സമനില പിടിച്ച ബ്രസീൽ, ഇൻജുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിലൂടെ വിജയമുറപ്പിച്ചു.
മികച്ച പ്രതിരോധ പ്രകടനത്തിലൂടെ ബ്രസീലിനെ ഏറെ നേരം സമ്മർദത്തിലാക്കിയ ജപ്പാൻ, അവസാന നിമിഷം വഴങ്ങിയ ഗോളോടെ ലോകകപ്പിൽ നിന്ന് പുറത്തായി. അതേസമയം, ബ്രസീൽ അടുത്ത ഘട്ടത്തിൽ നോർവേയും ഐവറി കോസ്റ്റും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
