പ്രിയദർശിനി പദ്ധതിയിലൂടെ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തിലേക്ക്

screenshot 2026 06 30 08 58 54 08 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: കിരൺ എസ് പിള്ളൈ

യു.ഡി.എഫ് സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി ഗതാഗത മന്ത്രി സി. പി. ജോൺ നിയമസഭയിൽ അറിയിച്ചു. നിലവിൽ പ്രതിദിനം ഏകദേശം 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതെന്നും സമീപഭാവിയിൽ ഈ എണ്ണം 15 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പദ്ധതി കെഎസ്ആർടിസിക്ക് പ്രതിദിനം ഏകദേശം 2.5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിലൂടെ പ്രതിദിനം 7 കോടിയിലധികം രൂപ സാധാരണ സ്ത്രീകളുടെ കൈകളിലെത്തുന്നതായി മന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി ഈ വർഷത്തെ ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സഹായകരമായതായി സർക്കാർ വിലയിരുത്തുന്നു. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിലെ യാത്രക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായതായി മന്ത്രി നിയമസഭയെ അറിയിച്ചു.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com