കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗലത്ത് ഷാ എം
ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനമോ അതിന്റെ സ്വകാര്യവൽക്കരണമോ സർക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
മുൻ സർക്കാരിന്റെ കാലത്ത് കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും, യു.ഡി.എഫ് സർക്കാർ അത്തരം പദ്ധതികളുമായി മുന്നോട്ടുപോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ പദ്ധതിയെ ചൊല്ലി ഉയർന്ന സ്വകാര്യവൽക്കരണ ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. കോറിഡോർ പദ്ധതി സ്വകാര്യവൽക്കരണത്തിനുള്ള നടപടിയല്ലെന്നും, സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര ബജറ്റിലും കേരളം ഉൾപ്പെടുന്ന റെയർ എർത്ത് കോറിഡോറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ഈ മേഖലയ്ക്ക് ദേശീയ തലത്തിൽ പ്രാധാന്യം ലഭിക്കുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
