കേരള ന്യൂസ് മീഡിയ
2026 ഫിഫ ലോകകപ്പിൽ ആഫ്രിക്കൻ ഫുട്ബോളിന്റെ പ്രതീക്ഷ ഇനി രണ്ട് ടീമുകളിലേക്ക് ചുരുങ്ങി. മൊറോക്കോയും ഈജിപ്തും മാത്രമാണ് പ്രീക്വാർട്ടർ കടന്ന് അവസാന 16-ൽ ഇടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ റെക്കോർഡ് പ്രകടനം നടത്തിയ ആഫ്രിക്കയ്ക്ക് നോക്കൗട്ട് റൗണ്ടിൽ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്.
ഈ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ആഫ്രിക്കയിൽ നിന്ന് 10 ടീമുകൾ പങ്കെടുത്തു. അതിൽ 9 ടീമുകൾ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയതും ഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ ലോകകപ്പ് നേട്ടമായി മാറി. എന്നാൽ ഘാന, കേപ് വെർദെ, സെനഗൽ, അൾജീരിയ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക, ഡി.ആർ. കോംഗോ എന്നിവർ നോക്കൗട്ട് പോരാട്ടങ്ങളിൽ പുറത്തായി.
മൊറോക്കോ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നപ്പോൾ, ഓസ്ട്രേലിയയെ പെനാൽറ്റിയിൽ കീഴടക്കിയാണ് ഈജിപ്ത് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് മത്സരം ജയിച്ചത്. ഇരുടീമുകളും ഇപ്പോൾ ആഫ്രിക്കയുടെ പ്രതീക്ഷകൾ ചുമന്നാണ് അവസാന 16 പോരാട്ടത്തിന് ഒരുങ്ങുന്നത്.
2022 ലോകകപ്പിൽ സെമിഫൈനലിലെത്തിയ മൊറോക്കോയുടെ പാരമ്പര്യവും, ചരിത്രനേട്ടവുമായി മുന്നേറുന്ന ഈജിപ്തിന്റെ ആത്മവിശ്വാസവും ആഫ്രിക്കൻ ഫുട്ബോളിന് പുതിയ പ്രതീക്ഷ നൽകുകയാണ്. ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ഭൂഖണ്ഡത്തിന്റെ പതാക ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഇനി ഈ രണ്ട് രാജ്യങ്ങൾക്കാണ്.
കേരള ന്യൂസ് മീഡിയ
വാട്സ്ആപ്പ് ചാനൽ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ: www.keralanewsmediaonline.com
