എഐ മേഖലയിലെ അടുത്ത വലിയ തടസ്സം മോഡലുകളുടെ ശേഷിയല്ല, മറിച്ച് ഏജന്റുകൾ തമ്മിൽ ഒരുമിച്ച് ചിന്തിക്കാൻ കഴിയാത്തതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇപ്പോൾ എഐ ഏജന്റുകൾ തമ്മിൽ ബന്ധിപ്പിക്കാനാകുന്നുണ്ടെങ്കിലും, അവയ്ക്ക് ഒരേ സാഹചര്യവും അർത്ഥവും പങ്കിടാൻ കഴിയുന്നില്ല.ഇത് കാരണം ഓരോ ഏജന്റും ഓരോ തവണയും പുതുതായി പ്രവർത്തനം തുടങ്ങുന്ന അവസ്ഥയാണ്. അതിനാൽ സമന്വയവും കൂട്ടായ പ്രവർത്തനവും പരിമിതമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ‘കോഗ്നിഷൻ ഇന്റർനെറ്റ്’ പോലുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ് എന്നാണ് അഭിപ്രായം.
എഐ ഏജന്റുകൾക്ക് പങ്കിട്ട ഉദ്ദേശ്യവും ആശയവിനിമയവും ഉണ്ടാകുമ്പോഴാണ് മനുഷ്യരെപ്പോലെ കൂട്ടായ ബുദ്ധിശക്തി വികസിക്കുക. മനുഷ്യർ തമ്മിലുള്ള ആശയവിനിമയം വികസിച്ചപ്പോൾ ഉണ്ടായ ബുദ്ധിവിപ്ലവം പോലെ, എഐ സംവിധാനങ്ങളിലും സമാനമായ പുരോഗതി ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ മനുഷ്യ ഇടപെടലില്ലാതെ തന്നെ പുതിയ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐ ഏജന്റുകൾക്ക് കഴിയുന്ന ഘട്ടത്തിലേക്ക് എത്തുക തന്നെയാണ് അടുത്ത ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.





