screenshot 2026 05 09 14 44 35 85 96b26121e545231a3c569311a54cda96

ഭൂമിക്കടിയിൽ വമ്പൻ ശാസ്ത്ര പരീക്ഷണം; അമേരിക്കയിൽ ന്യൂട്രിനോ ഗവേഷണം പുതിയ ഘട്ടത്തിൽ

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

അമേരിക്കയിൽ നിർമ്മിക്കുന്ന ലോകത്തിലെ വലിയ ന്യൂട്രിനോ ഗവേഷണ പദ്ധതികളിലൊന്നായ DUNE പുതിയ ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണത്തിനായി ഉപയോഗിക്കുന്ന വൻ സ്റ്റീൽ ഘടനകൾ ഇപ്പോൾ ഭൂമിക്കടിയിലേക്ക് എത്തിച്ചു തുടങ്ങുകയാണ്.

South Dakotaയിലെ ഭൂഗർഭ ഗവേഷണ കേന്ദ്രത്തിലാണ് ഈ പദ്ധതി നടക്കുന്നത്. ഏകദേശം 1.6 കിലോമീറ്റർ ആഴത്തിൽ വലിയ ഡിറ്റക്ടർ ടാങ്കുകളാണ് സ്ഥാപിക്കുന്നത്.

ഈ ടാങ്കുകളിൽ liquid argon നിറച്ച് ന്യൂട്രിനോ എന്ന അതിസൂക്ഷ്മ കണങ്ങളെ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. അമേരിക്കയിലെ Fermilabൽ നിന്ന് അയക്കുന്ന ന്യൂട്രിനോകൾ 1300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇവിടെ എത്തും.

പ്രപഞ്ചത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

2031ഓടെ പദ്ധതി പൂർണമായി പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com