കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗ ല ത് ഷാ എം
2026 ഫിഫ ലോകകപ്പിൽ ആഫ്രിക്കൻ ഫുട്ബോളിന്റെ ചരിത്ര നേട്ടത്തെ പ്രശംസിച്ച് അൾജീരിയൻ താരം റിയാദ് മഹ്രസ് രംഗത്തെത്തി. ലോകകപ്പിൽ പങ്കെടുത്ത പത്ത് ആഫ്രിക്കൻ ടീമുകളിൽ ഒമ്പത് ടീമുകളും അടുത്ത റൗണ്ടിലെത്തിയത് ഭൂഖണ്ഡത്തിന്റെ വളർച്ചയുടെ വ്യക്തമായ തെളിവാണെന്ന് മഹ്രസ് പറഞ്ഞു.
“ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റിൽ പത്ത് ആഫ്രിക്കൻ ടീമുകളിൽ ഒമ്പത് ടീമുകളും അടുത്ത റൗണ്ടിലെത്തുന്നത് വലിയ സന്ദേശമാണ് നൽകുന്നത്,” എന്നാണ് മഹ്രസിന്റെ പ്രതികരണം.
2026 ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ മികച്ച പ്രകടനം ലോക ഫുട്ബോളിലെ ശക്തിസമവാക്യത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്നും, ഭാവിയിൽ കൂടുതൽ ആഫ്രിക്കൻ ടീമുകൾ കിരീട പോരാട്ടത്തിൽ നിർണായക ശക്തികളാകുമെന്നുമാണ് വിലയിരുത്തൽ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
