വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി ഘടന. ബജറ്റ് നിർദേശം ചർച്ചയാകുന്നു

screenshot 2026 06 25 21 39 46 54 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: കിരൺ എസ് പിള്ളൈ

കേരള സർക്കാരിന്റെ 2026-27 ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക ചർച്ചയ്ക്ക് തുടക്കമായി. നിലവിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഏകീകൃതമായി 251 ശതമാനം വിൽപ്പന നികുതിയാണ് ബാധകമായത്. പുതിയ നിർദേശപ്രകാരം 0.5 ശതമാനം മുതൽ 10 ശതമാനം വരെ ആൽക്കഹോൾ ഉള്ള പാനീയങ്ങൾക്ക് 120 ശതമാനവും, 10 ശതമാനത്തിൽ കൂടുതൽ മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള പാനീയങ്ങൾക്ക് 175 ശതമാനവും വിൽപ്പന നികുതി നിശ്ചയിച്ചിട്ടുണ്ട്.

സർക്കാരിന്റെ വിശദീകരണമനുസരിച്ച്, 2022-23 അബ്കാരി നയ ഭേദഗതിക്ക് പിന്നാലെ “ലോ ആൽക്കഹോളിക് ബവറേജസ്” വിഭാഗത്തിന് പ്രത്യേക നികുതി ഘടന സൃഷ്ടിക്കാനാണ് ഈ നടപടി. ഇതുവരെ 251 ശതമാനം നികുതി നിലനിന്നതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ കേരളത്തിൽ വിപണിയിലെത്താൻ കമ്പനികൾക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, നികുതി കുറവ് മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുമെന്നും സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രതിപക്ഷവും വിവിധ സംഘടനകളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. സർക്കാർ ഇതുവരെ കുറഞ്ഞ വീര്യമുള്ള മദ്യത്തിന്റെ വിപണനത്തെക്കുറിച്ച് അന്തിമ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും, മുന്നണി തലത്തിൽ ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com