കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗ ല ത് ഷാ എം
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളവും തമിഴ്നാടും വീണ്ടും നേർക്കുനേർ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതിന് പിന്നാലെ തമിഴ്നാടും തങ്ങളുടെ പഴയ നിലപാട് ആവർത്തിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കേരളം തുടർച്ചയായി ഉന്നയിച്ചുവരികയാണ്. അണക്കെട്ടിന്റെ പഴക്കവും ഭൂകമ്പസാധ്യതയും പരിഗണിച്ച് പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്റെ ദീർഘകാല ആവശ്യം. ബജറ്റ് നടപടികൾ പൂർത്തിയായ ശേഷം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
അതേസമയം പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ ഏതൊരു നീക്കത്തെയും എതിർക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. നിലവിലുള്ള അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും തുടരുമെന്നും അണക്കെട്ട് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും തമിഴ്നാട് പ്രസ്താവനയിൽ അറിയിച്ചു.
കേരളവും തമിഴ്നാടും തമ്മിലുള്ള ഏറ്റവും ദീർഘകാല അന്തർസംസ്ഥാന തർക്കങ്ങളിലൊന്നാണ് മുല്ലപ്പെരിയാർ വിഷയം. അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് കേരളം പ്രാധാന്യം നൽകുന്നത്. അതേസമയം ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും അണക്കെട്ട് നിർണായകമാണെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്.
സുപ്രീംകോടതിയിലും വിവിധ വിദഗ്ധ സമിതികളിലും പലതവണ ചർച്ചയായിട്ടുള്ള വിഷയമാണിത്. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ വീണ്ടും രാഷ്ട്രീയ-ഭരണ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com





