കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
പുതിയ UDF സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാനുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന വികസന മാതൃക”യിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ, പാലങ്ങൾ, നഗര ഗതാഗതം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾ എന്നിവയ്ക്ക് ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിക്കാനാണ് സാധ്യത. Vizhinjam Port, NH66 വികസനം, Kochi Water Metro പോലുള്ള വലിയ പദ്ധതികൾ സാമ്പത്തിക വളർച്ചയുടെ പ്രധാന എൻജിനുകളായി സർക്കാർ കാണുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സ്ത്രീകൾക്കുള്ള സൗജന്യ KSRTC യാത്ര, സാമൂഹിക ക്ഷേമ പദ്ധതികൾ, തൊഴിൽ സൃഷ്ടി, AI–സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയും ബജറ്റിലെ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ സർക്കാർ welfareയും growthഉം ഒരുമിച്ച് ബാലൻസ് ചെയ്യാനുള്ള ശ്രമത്തിലാണ്.
കേരളത്തിന്റെ കടബാധ്യതയും കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും ഇപ്പോഴും വലിയ വെല്ലുവിളികളായി തുടരുന്നുണ്ട്. അതേസമയം infrastructure-led growth model വഴിയാണ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കൽ, ടൂറിസം–ലോജിസ്റ്റിക്സ്–ഡിജിറ്റൽ മേഖലകളെ വളർത്തൽ, യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കൽ എന്നിവയും ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 19ലെ ബജറ്റ് പുതിയ സർക്കാരിന്റെ സാമ്പത്തിക ദിശ വ്യക്തമാക്കുന്ന നിർണായക രേഖയായിരിക്കുമെന്നാണ് വിലയിരുത്തൽ.
Follow the Kerala News Media channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





