റിപ്പോർട്ട് :കിരൺ എസ് പിള്ളൈ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.
271 കോടി രൂപയുടെ പദ്ധതിയാണിത്. രണ്ട് പാക്കേജുകളായാണ് നിർമ്മാണം.
പാക്കേജ് 1 (146 കോടി): അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ആണ് നിർമ്മാണ ചുമതല. 235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും, 500 മീറ്റർ നീളത്തിൽ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും മറ്റ് അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കും.
പാക്കേജ് 2 (125 കോടി): നിലവിലുള്ള ഫിഷിംഗ് ഹാർബറിന്റെ സീവേർഡ് ബ്രേക്ക് വാട്ടറിൽ നിന്ന് 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിർമ്മിക്കും.
പുതിയ ഹാർബർ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കും ബോട്ടുകൾക്കും സുരക്ഷിതമായി അടുപ്പിക്കാനും കടൽക്ഷോഭ സമയത്ത് സംരക്ഷണം ഉറപ്പാക്കാനും സാധിക്കും. മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
