b ravi pillai

മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി രവി പിള്ള

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌: ദൗ ലത് ഷാ എം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി സതീശന് അഭിനന്ദനങ്ങളുമായി പത്മശ്രീ ഡോ. ബി. രവി പിള്ള. വർഷങ്ങളായുള്ള സമർപ്പിത പൊതുപ്രവർത്തനത്തിന്റെയും ജനങ്ങളോടുള്ള ആത്മാർഥ പ്രതിബദ്ധതയുടെയും ദൃഢമായ നേതൃത്വത്തിന്റെയും ഫലമായാണ് ഈ മഹത്തായ പദവി അദ്ദേഹത്തെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അദ്ദേഹത്തിന് അർഹിച്ച അംഗീകാരവും ജനങ്ങൾ അദ്ദേഹത്തിലർപ്പിച്ച വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതിഫലനവുമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന നേതാവെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വി.ഡി സതീശൻ. ഉത്തരവാദിത്വബോധവും വ്യക്തമായ ദൂരദർശിത്വവും

ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ എല്ലായ്പ്‌പോഴും വേറിട്ടതാക്കി. അദ്ദേഹത്തിന്റെ ഭരണകാലം സംസ്ഥാനത്തിന് വികസനത്തിന്റെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പുതിയ അധ്യായമാകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. ജനക്ഷേമത്തിനും നാടിന്റെ സമഗ്ര വളർച്ചയ്ക്കുമായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സർവശക്തന്റെ അനുഗ്രഹവും ശക്തിയും എന്നും കൂടെയുണ്ടാകട്ടെ. വി.ഡി സതീശന് വിജയകരവും മാതൃകാപരവുമായ ഭരണകാലം ആശംസിക്കുന്നുവെന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.