കേരള ന്യൂസ് മീഡിയ
കേരളത്തിലെ ശബ്ദാനുകരണകലയുടെ പിതാവ് ഋഷിമംഗലം കൃഷ്ണൻ നായരുടെ 51 -)oഓർമ്മ ദിനവും ദേശീയ പുരസ്കാര സമർപ്പണവും തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് നടന്നു.ഫൗണ്ടേഷൻ ചെയർമാൻ സോനാ എസ്.നായർ അധ്യക്ഷത വഹിച്ച സമ്മേളനം സിനിമാനടൻ ജോസ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായരിൽ നിന്നും കവിയും അധ്യാപകനുമായ കവലയൂർ എസ്. താണുവൻ ആചാരി ‘ഗുരുരത്ന’ദേശീയ അവാർഡ് സ്വീകരിച്ചു.





