screenshot 2026 05 02 11 54 45 36 96b26121e545231a3c569311a54cda96

മുണ്ടത്തിക്കോട് പടക്കശാല തീപിടിത്തം; കേരള സർക്കാർ 50 ലക്ഷം അനുവദിച്ചു

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

തൃശ്ശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പടക്ക സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ കേരള സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. തുക ജില്ലാ കളക്ടർ വഴി വിനിയോഗിക്കുമെന്ന് അറിയിച്ചു.

ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.

പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പടക്ക സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്ന സാഹചര്യമാണ്.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read more news at www.keralanewsmediaonline.com