ന്യൂഡൽഹി: ഫോർമുല 1 റേസിംഗ് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവിയയുടെ പ്രസ്താവന പ്രകാരം 2027 ഓടെ ഇന്ത്യയിൽ വീണ്ടും ഫോർമുല 1 മത്സരം സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.
ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടാണ് ഇതിന് പ്രധാന വേദിയായി പരിഗണിക്കുന്നത്.
2011 മുതൽ 2013 വരെ ഇന്ത്യയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി പിന്നീട് നികുതി പ്രശ്നങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്നു. ആ സമയത്ത് ഫോർമുല 1 നെ കായികമേഖലയല്ല വിനോദമേഖലയായി കണക്കാക്കിയതും പ്രധാന തടസമായി.
ഇപ്പോൾ രാജ്യത്ത് വീണ്ടും മോട്ടോർസ്പോർട്സിനുള്ള താൽപര്യം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. ജയ്പീ ഗ്രൂപ്പിന്റെ ആസ്തികൾ ഏറ്റെടുക്കാൻ ആഡാണി ഗ്രൂപ്പ് മുന്നോട്ടുവന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ ബുദ്ധ സർക്യൂട്ടിനെ വീണ്ടും സജീവമാക്കി ഫോർമുല 1 തിരികെ കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിക്കുന്നു.
ഫോർമുല 1 എത്തുന്നതിന് മുമ്പ് ഇന്ത്യയിൽ MotoGP മത്സരം സംഘടിപ്പിക്കാനുള്ള സാധ്യതയും മന്ത്രി സൂചിപ്പിച്ചു. ഇത് രാജ്യത്തെ മോട്ടോർസ്പോർട്സ് രംഗത്തെ പുനരുജ്ജീവനത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w





