img 20260417 wa0017(1)

താമരശ്ശേരിയിൽ മോഷ്ടാവിനെ തന്ത്രപൂർവം കടക്കകത്ത് പൂട്ടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

മോഷണത്തിനിടെ പ്രതിയെ തന്ത്രപൂർവം കടക്കകത്ത് പൂട്ടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ തടിക്കാവ് തോട്ടിൽ മഹേഷിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. താമരശ്ശേരി താഴെപരപ്പൻ പൊയിലിൽ പ്രവർത്തിക്കുന്ന എം ആർ ചിക്കൻ സ്റ്റാ‍ളിലാണ് പ്രതി മോഷണം നടത്താൻ കയറിയത്.

ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കടയിൽ പുലർച്ചെ ലോഡ് വരാനുള്ളതിനാൽ മുൻവശത്തെ ഗ്രിൽ ലോക്ക് ചെയ്തിരുന്നില്ല. അതിനാൽ തന്നെ മോഷ്ടാവ് സുഖമായി അകത്തേക്ക് കടക്കുകയായിരുന്നു. കള്ളൻ്റെ പ്രവർത്തികൾ റോഡിൻ്റ എതിർവശത്ത് കാറിനകത്ത് ഇരിക്കുകയായിരുന്ന നാട്ടുകാരായ രണ്ട് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ കടയുടെ ഡോർ പുറത്തു നിന്നും പൂട്ടി താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.