തിരുവനന്തപുരം: സാധാരണക്കാരും സംവരണ വിഭാഗവും ഭരണഘടനാ ശില്പിയും അടിസ്ഥാന ജനവിഭാഗത്തിൻ്റെ മിശിഖായുമായ ബാബാ സാഹേബ് ഡോ. അംബേദ്ക്കറുടെ ആദർശങ്ങൾ ഉൾക്കൊണ്ട് അദ്ദേഹത്തിൻ്റെ പാത പിന്തുടരണമെന്നും; സാധാരക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ മുന്നിട്ടിറങ്ങണമെന്നും ജനശക്തി നേതാവ് മുണ്ടേല പ്രസാദ് ആവശ്യപ്പെട്ടു.
സർവ്വ ജനക്ഷേമ സംഘടനയായ ഡോ. അംബേദ്ക്കർ സെൻ്റർ ഓഫ് ഇന്ത്യ- ACI യും ജനശക്തി പാർട്ടിയും സംയുക്തമായി സംഘടിപ്പിച്ച ഡോ. അംബേദ്ക്കറുടെ 135 -ാം ജയന്തി ആഘോഷം ജനശക്തി പാർട്ടി ഭവനിൽ ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭരണഘടന നടത്തിയെടുക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധതയോടെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഘ്വാനം ചെയ്തു.
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട BDS വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തെക്കുറിച്ച് CBI അന്വേഷണം ആവശ്യമാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും; കലാലയങ്ങളിലെ റാഗിംഗുകൾ തുടരാൻ അനുവദിക്കാത്ത വിധം ശിക്ഷാ നടപടികൾ കർശനമാക്കണമെന്നും ജനശക്തി പാർട്ടി ആവശ്യപ്പെട്ടു.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഈഞ്ചയ്ക്കൽ മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അലി ഫാത്തിമ, സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. എച്ച് പാമർ ഹാരീസ്, JSP ജില്ലാ പ്രസിഡൻ്റ് ഗോപീചന്ദ്രൻ നായർ, വൈസ് പ്രസിഡൻ്റുമാരായ പ്രൊഫ. TC രാജൻ, ടോണി വർഗ്ഗീസ്, GS നായർ, ജനറൽ സെക്രട്ടറി വട്ടപ്പാറ മധുസുദനൻ പിള്ള, മീഡിയാ കോർഡിനേറ്റർ സജീവ് ഗോപാലൻ, ട്രഷറർ ചാല സുൽഫത്ത്, സുദീപ് പുതുപ്പള്ളി, സംസ്ഥാന സമിതിയംഗം ദീപാ ഗോപാലൻ, അച്ച്യുത്കുമാർ എന്നിവർ പ്രസംഗിച്ചു.
ജനശക്തി പാർട്ടിയുടെ രണ്ടാംഘട്ട നീതി സമരം മെയ് 20 -ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





