കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാകുക തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്ന് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ വ്യക്തമാക്കി. ആ ചുമതല ഏറ്റെടുക്കാൻ താൻ പൂർണമായും തയ്യാറാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
“ഫ്രാൻസ് ടീമിനൊപ്പം വർഷങ്ങളോളം കളിച്ചിട്ടുണ്ട്. ആ ടീമിനെ പരിശീലിപ്പിക്കുക എന്നത് ഒരു സ്വപ്നമാണ്. അതിനുള്ള യോഗ്യതയും തയ്യാറെടുപ്പും എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് സിദാന്റെ പ്രതികരണം.
2026 ലോകകപ്പിന് ശേഷം നിലവിലെ പരിശീലകൻ ദിദിയർ ദെഷാംപ്സിന് പകരം സിദാൻ ഫ്രാൻസ് ടീമിന്റെ മുഖ്യപരിശീലകനാകുമെന്നാണ് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിനൊപ്പം മൂന്ന് തുടർച്ചയായ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ പരിശീലകനായ സിദാന്റെ വരവ് ഫ്രഞ്ച് ഫുട്ബോളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
