“ഫ്രാൻസിന്റെ ഏറ്റവും പ്രധാന താരം ഒലിസെ”; മൈക്കൽ ഒലിസെയെ വാനോളം പുകഴ്ത്തി തിയറി ഹെൻറി

screenshot 2026 07 02 12 49 18 71 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ല ത് ഷാ എം

ഫ്രാൻസ് ദേശീയ ടീമിലെ യുവതാരം മൈക്കൽ ഒലിസെയെ പ്രശംസിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. ഫ്രാൻസിന്റെ നിർണായക താരമായി കിലിയൻ എംബാപ്പെയെ വിശേഷിപ്പിച്ച ഹെൻറി, ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കൽ ഒലിസെയാണെന്നും അഭിപ്രായപ്പെട്ടു.

“ഫ്രാൻസിന്റെ ഏറ്റവും നിർണായക താരം എംബാപ്പെയാണ്. കാരണം മത്സരഫലം മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കൽ ഒലിസെയാണ്. അദ്ദേഹം ഒരു അത്ഭുത താരമാണ്. മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ വളരെ വേഗത്തിൽ കാണുകയും അതനുസരിച്ച് കളിക്കുകയും ചെയ്യുന്ന അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ട്,” എന്നാണ് ഹെൻറി പറഞ്ഞത്.

ഒലിസെയെ പരിശീലിപ്പിച്ച അനുഭവവും ഹെൻറി പങ്കുവച്ചു. “ഇത്രയും മികച്ച സാങ്കേതിക മികവുള്ള താരങ്ങൾ പലപ്പോഴും പ്രതിരോധ ചുമതലകളെ അവഗണിക്കാറുണ്ട്. എന്നാൽ ഒലിസെ അങ്ങനെയല്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ച സംഭാവന നൽകുന്ന താരമാണ് അദ്ദേഹം.”

പരിശീലന സമയത്ത് ഒലിസെയുടെ പ്രകടനം തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ഹെൻറി പറഞ്ഞു. “ഒരു പരിശീലകനെന്ന നിലയിൽ ‘വൗ’ എന്ന് പറയാൻ പാടില്ലെന്ന് ഞാൻ സ്വയം ഓർമ്മിപ്പിക്കുമായിരുന്നു. പക്ഷേ പലപ്പോഴും എന്റെ സഹപരിശീലകരോട് തിരിഞ്ഞ് ‘അത് കണ്ടോ?’ എന്ന് ചോദിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം മറ്റൊരു ലോകത്തിലെ താരമാണ്,” എന്നും ഹെൻറി കൂട്ടിച്ചേർത്തു.

2026 ലോകകപ്പിൽ ഫ്രാൻസിന്റെ മുന്നേറ്റത്തിൽ മൈക്കൽ ഒലിസെ നിർണായക പങ്കാണ് വഹിക്കുന്നത്. മധ്യനിരയിൽ നിന്ന് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും നിർണായക പാസുകളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രകടനം ഫ്രാൻസിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ കരുത്തായി മാറുകയാണ്.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com