പോർച്ചുഗൽ – ക്രൊയേഷ്യ പോരാട്ടത്തിന് ടിക്കറ്റ് വില മൂന്ന് ലക്ഷം കടന്നു

screenshot 2026 06 30 11 21 35 45 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: സജീവ് ഗോപാലൻ

2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടത്തിന് വൻ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇതോടെ റീസെയിൽ വിപണിയിൽ ടിക്കറ്റുകളുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ റീസെയിൽ ടിക്കറ്റുകളുടെ ശരാശരി വില ഇന്ത്യൻ രൂപയിൽ മൂന്ന് ലക്ഷത്തിലേറെയായി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും നേർക്കുനേർ എത്തുന്ന മത്സരം എന്ന പ്രത്യേകതയും, ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ നിർണായക പോരാട്ടമെന്ന നിലയും ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ ഏറ്റവും ചെലവേറിയ ടിക്കറ്റുകളുള്ള മത്സരങ്ങളിലൊന്നായി പോർച്ചുഗൽ – ക്രൊയേഷ്യ പോരാട്ടം മാറിയിരിക്കുകയാണ്.

Advertisement

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com