ചെന്നൈയിൽ നടന്ന ഐപിഎൽ മത്സരത്തിൽ 32 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് ജയം

untitled design 21

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റൺസിന് തോൽപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. സഞ്ജു സാംസൺ 48 റൺസും, ഡേവാൾഡ് ബ്രെവിസ് 41 റൺസും, ആയുഷ് മാട്രെ 17 പന്തിൽ 38 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടക്കത്തിൽ തന്നെ തകർന്നു. നൂർ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി ചെന്നൈയ്ക്ക് മേൽക്കൈ നൽകി, മത്സരത്തിലെ മികച്ച താരമായും തിരഞ്ഞെടുത്തു. രമന്ദീപ് സിംഗും റോവ്മാൻ പവലും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് നേടിയെങ്കിലും, ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അത് പോരാതെയായി. കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ തന്നെ ഒതുങ്ങി.ഈ ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. അതേസമയം, കൊൽക്കത്തയുടെ ബാറ്റിംഗ് നിര സ്ഥിരത കണ്ടെത്താനാകാതെ ഇപ്പോഴും വിജയമില്ലാതെ തുടരുകയാണ്.

ഇന്നത്തെ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മത്സരം രാത്രി 7.30ന് ആരംഭിക്കും.