കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ്. പിള്ളൈ
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന് പിന്നാലെ ഇറ്റാലിയൻ ഇതിഹാസം മാർക്കോ മാറ്ററാസ്സി ടൂർണമെന്റിലെ ഏറ്റവും വലിയ അത്ഭുത ടീമായി കേപ് വെർദെയെ വിശേഷിപ്പിച്ചു. ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന ചെറിയ ദ്വീപ് രാഷ്ട്രം പുറത്തെടുത്ത പ്രകടനം ലോക ഫുട്ബോളിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ ലോകകപ്പിലെ ഏറ്റവും വലിയ സർപ്രൈസ് കേപ് വെർദെയാണ്. ഇനി അവർ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ നേരിടും. അവർ അണ്ടർഡോഗുകളാണ്. പക്ഷേ ഫുട്ബോളിൽ 90 മിനിറ്റിൽ എന്തും സംഭവിക്കാം,” എന്നാണ് മാറ്ററാസ്സിയുടെ പ്രതികരണം.
അതേസമയം, ഇറ്റലി തുടർച്ചയായി മൂന്നാം ലോകകപ്പും നഷ്ടപ്പെടുത്തിയതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഫുട്ബോൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, മൊറോക്കോയും ഉസ്ബെക്കിസ്ഥാനും പോലുള്ള രാജ്യങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപം നടത്തിയപ്പോൾ ഇറ്റലി പിന്നിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
