ഇന്ത്യയുടെ ആദ്യ സ്വദേശി ബുള്ളറ്റ് ട്രെയിൻ B-28, 280 കിലോമീറ്റർ വേഗതയോടെ 2027ഓടെ സർവീസിൽ

img 20260426 wa0056

കിരൺ എസ് പിള്ളൈ, കേരള ന്യൂസ് മീഡിയ

ഇന്ത്യയുടെ ആദ്യ സ്വദേശി ബുള്ളറ്റ് ട്രെയിൻ വികസിപ്പിക്കുന്ന പദ്ധതിയുമായി BEML മുന്നോട്ട്.

B-28 എന്ന പേരിൽ നിർമ്മിക്കുന്ന ഈ ഹൈസ്പീഡ് ട്രെയിൻ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ. 2027ഓടെ ട്രെയിൻ സർവീസിൽ എത്തിക്കാനുള്ള പദ്ധതിയാണ്.ആദ്യഘട്ടത്തിൽ സുറത്ത് മുതൽ വാപി വരെ ഏകദേശം 97 കിലോമീറ്റർ ദൂരത്തിൽ ട്രെയിൻ ഓടുമെന്നാണ് വിവരം.

ഈ ഭാഗം Mumbai Ahmedabad Bullet Train Corridorയുടെ ഭാഗമാണ്. രാജ്യത്തെ ദീർഘദൂര യാത്രാ സംവിധാനം മാറ്റിമറിക്കാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്വദേശീയ സാങ്കേതിക വിദ്യയിൽ തന്നെ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കുന്നതിലൂടെ വിദേശ ആശ്രയം കുറയ്ക്കാനാണ് ശ്രമം. പ്രത്യേകിച്ച് ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതാണ് പ്രധാന ലക്ഷ്യം.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഉയർന്ന സാങ്കേതിക വിദ്യകളിൽ സ്വയംപര്യാപ്തത നേടാനുള്ള വലിയ മുന്നേറ്റമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ ഇന്ത്യയുടെ റെയിൽ സാങ്കേതിക രംഗത്തെ ശേഷി ഉയർത്തുന്നതിനും ആഗോള തലത്തിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഇത് സഹായകരമാകും.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w