സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നെയ്യാറ്റിന്‍കര സബ് ഓഫീസ് എന്‍ ശക്തന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ജംഗ്ഷന്‍ മാരായമുട്ടം റോഡില്‍ ടൗണ്‍ ചര്‍ച്ചിന് സമീപം ക്രൈസ്റ്റ് ബില്‍ഡിംഗിലാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലോ സിവില്‍ സ്റ്റേഷനിലോ സബ് ഓഫീസിനായി സ്ഥിരം സ്ഥലം അനുവദിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 5 പദ്ധതികളിലെ അവസാനത്തെ പദ്ധതിയാണിത്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ എല്ലാ സാമ്പത്തിക സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ സബ് ഓഫീസ് വഴി കഴിയും. എം.എല്‍.എ.മാരായ സി കെ ഹരീന്ദ്രന്‍, എം ആര്‍ ബൈജു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യോഗത്തിന് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ള്യു. ആര്‍. ഹിബ അധ്യക്ഷത വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി എസ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ എസ്. യൂ, കൗണ്‍സിലര്‍മാരായ അഡ്വ. പ്രബിന്‍ എസ് ജെ, അജിത ആര്‍, മാനേജിങ് ഡയറക്ടര്‍ വിപി സുബ്രഹ്‌മണ്യന്‍, മാനേജര്‍ ഷാജി ടി വി, ജില്ല മാനേജര്‍ ഡോ. സജിത് കുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സി -എസ് ടി കോര്‍പ്പറേഷന്‍ നെയ്യാറ്റിന്‍കര സബ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
