വർക്കലയിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച യുവാവിനെ സ്റ്റേഷനിൽ കൊണ്ടുവന്നു; പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു

police.1697912334

വർക്കലയിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച യുവാവിനെ സ്റ്റേഷനിൽ കൊണ്ടുവന്നു; പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു

വർക്കല: കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച യുവാവിനെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ് വിട്ടയച്ചു.

പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്ന വിവരത്തെ തുടർന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ പ്രായം സംബന്ധിച്ച രേഖകൾ പരിശോധിച്ച പോലീസ്, 17 വയസ്സ് മാത്രമാണെന്ന് മനസ്സിലാക്കി ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ഇവരോടൊപ്പം വിട്ടയക്കുകയും ചെയ്യ്തതായി വർക്കല പോലീസ് അറിയിച്ചു. യുവാവിനെ മർദ്ദിച്ചെന്ന പ്രചാരണവും ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ DYSP അന്വേഷണം നടത്തിവരികയാണ്.

Advertisement
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w