മദ്യനയത്തിൽ വി.ഡി. സതീശനെതിരെ വി.എം. സുധീരൻ. ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം

screenshot 2026 06 25 21 04 13 63 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗലത് ഷാ എം

കേരള സർക്കാരിന്റെ പുതിയ മദ്യനയ നിർദേശങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി. എം. സുധീരൻ രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുകയും ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബജറ്റ് നിർദേശങ്ങൾ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തിൽ, ഈ നിർദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നൽകിയ മദ്യനയ വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്മാറരുതെന്നും സാമൂഹിക പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തെയും സുധീരൻ എതിർത്തു. തീരദേശ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ആ തീരുമാനവും പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും യുഡിഎഫ് നേതൃത്വം ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നിലപാട് പ്രഖ്യാപിക്കുകയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഇതോടെ മദ്യനയം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമായി തുടരുകയാണ്.


കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com