കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളോ ധാതുമണൽ മേഖലയോ സ്വകാര്യവത്കരിക്കാൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ബജറ്റിൽ അത്തരമൊരു നിർദേശവും ഇല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ പരിഷ്കാരങ്ങളിലൂടെ കൂടുതൽ ശക്തവും ലാഭകരവുമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ധാതുമണൽ മേഖല സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നിർദേശിച്ചിട്ടുള്ള ക്രിട്ടിക്കൽ മിനറൽ കോറിഡോർ പുതിയ ഖനന പദ്ധതിയല്ലെന്നും, നിലവിലുള്ള ധാതുക്കൾക്ക് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കോൾ ഇന്ത്യ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML), കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, എൻ.എം.ഡി.സി. എന്നിവ ഉൾപ്പെടുന്ന പൊതുമേഖലാ കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ സ്വകാര്യ നിക്ഷേപമോ പുതിയ ഖനനമോ ഇല്ലെന്നും മൂല്യവർധനയിലൂടെ വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും, എന്നാൽ അതിന്റെ അർഥം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമല്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പൊതുമേഖലയുടെ ഉടമസ്ഥത നിലനിർത്തിക്കൊണ്ട് പരിഷ്കാരങ്ങളും നിക്ഷേപവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
