കേരള ന്യൂസ് മീഡിയകേരളത്തിന് എയിംസ് ഇല്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ
കേരളത്തിന് എയിംസ് ഇല്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. മുൻഗണന പട്ടികയിൽ കേരളം ഇല്ലയെന്ന നിലപാട് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. ആരോഗ്യ രംഗത്ത് കേരളം മുന്നിൽ നിൽക്കുന്നുവെന്നാണ് എയിംസ് മുൻഗണന പട്ടികയിൽ കേരളം ഇല്ലാത്തതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വിഷയത്തിൽ കേന്ദ്രത്തെ ഹൈക്കോടതി വിമർശിച്ചു. കേരളത്തിൻറെ അയോഗ്യത എന്തെന്ന് ഹൈക്കോടതി ചോദിച്ചു.ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. മാനദണ്ഡങ്ങളിൽ തൃപ്തിയില്ലന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എങ്ങനെയാണ് ദില്ലിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്ന് ഹൈക്കോടതി ചോദിച്ചു.കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ടെന്നും കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അർത്ഥമാക്കരുതെന്നും എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാകില്ലയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ലോക വാർത്തകൾ ഉൾപ്പെടെ, നാട്ടുവാർത്തകൾ അറിയാൻ _കേരള ന്യൂസ് മീഡിയ_ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേ. 👇https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w_വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക_*8129941831*
