*കമ്പ്യൂട്ടര് അസിസ്റ്റന്റ, എഞ്ചിനീയര് /* *ഓവര്സിയര് തസ്തികകളിൽ നിയമനം* പട്ടികവര്ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം കമ്പ്യൂട്ടര് അസിസ്റ്റന്റ്, എഞ്ചിനീയര്/ ഓവര്സിയര് എന്നീ തസ്തികകളിലേക്ക് പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട യുവതീ യുവാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു.ജില്ലാതലത്തില് നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.പ്രായപരിധി 21നും 45നും മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് സഹിതം ഒക്ടോബര് 19 ന് വൈകുന്നേരം 5 നകം കോഴിക്കോട് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്മെന്റ് ഓഫീസിലോ കോടഞ്ചേരി / പേരാമ്പ്ര ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിലോ സമര്പ്പിക്കേണ്ടതാണ്. കമ്പ്യൂട്ടര് അസിസ്റ്റന്റ് യോഗ്യത – ബി.ടെക് കമ്പ്യൂട്ടര് സയന്സ്/ ബി.എസ്.സി കമ്പ്യൂട്ടര് സയന്സ്/ബി.സി.എ/ഡിപ്ലോമ ഇന് കമ്പ്യൂട്ടര് സയന്സ് എഞ്ചിനീയര് / ഓവര്സിയര് വിദ്യാഭ്യാസ യോഗ്യത – ബി.ടെക് (സിവില്) / ഡിപ്ലോമ (സിവില്) / ഐ.ടി.ഐ (സിവില്) സര്ട്ടിഫിക്കറ്റ്അപേക്ഷാഫോമിന്റെ മാതൃക www.stdd.kerala.gov.in എന്ന വെബ്സൈറ്റില് ലഭിക്കും.ഫോണ് നമ്പര്: 04952376364, 9496070370, 9496070403
കമ്പ്യൂട്ടര് അസിസ്റ്റന്റ, എഞ്ചിനീയര് /* *ഓവര്സിയര് തസ്തികകളിൽ നിയമനം* പട്ടികവര്ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം കമ്പ്യൂട്ടര് അസിസ്റ്റന്റ്, എഞ്ചിനീയര്/ ഓവര്സിയര് എന്നീ തസ്തികകളിലേക്ക് പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട യുവതീ യുവാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു
