കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗ ല ത് ഷാ എം
ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന (ഇ.വി) നയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 30 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. ജൂലൈ 1 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
വായു മലിനീകരണം കുറയ്ക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇ.വി വാഹനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി വിവിധ പ്രോത്സാഹന നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുഗതാഗതത്തിലും സ്വകാര്യ വാഹന മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നയം രാജ്യത്തെ ഏറ്റവും വലിയ ഹരിത ഗതാഗത പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
