കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സാന്ദ്ര തോമസ്
ഇന്ത്യയും ജപ്പാനും തമ്മിൽ ആദ്യമായി പ്രതിരോധ മേഖലയിലെ സഹനിർമാണ കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയെ ടകൈച്ചിയും നടത്തിയ ഉച്ചകോടിക്കുശേഷമാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ തന്നെ പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന പുതിയ സഹകരണ മാതൃകയ്ക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.
കരാറിന്റെ ഭാഗമായി പ്രതിരോധ സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, ആശയവിനിമയ സംവിധാനങ്ങൾ, വ്യവസായ സഹകരണം എന്നിവയിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കും. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമ്മാണ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ജപ്പാന്റെ ഉയർന്ന സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യൻ നിർമ്മാണ ശേഷിയും സംയോജിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയും ജപ്പാനും ഇൻഡോ-പസഫിക് മേഖലയിലെ പ്രധാന തന്ത്രപ്രധാന പങ്കാളികളാണ്. ഇരു രാജ്യങ്ങളും സാമ്പത്തിക സുരക്ഷ, കൃത്രിമ ബുദ്ധി, നിർണായക ധാതുക്കൾ, ഊർജ സുരക്ഷ, പ്രതിരോധ സഹകരണം എന്നിവയ്ക്കായി പ്രത്യേക റോഡ്‌മാപ്പും അംഗീകരിച്ചിട്ടുണ്ട്.
സ്വദേശീയ പ്രതിരോധ ഉൽപാദനം വർധിപ്പിക്കുക, വിദേശ ആശ്രയം കുറയ്ക്കുക, കയറ്റുമതി ശേഷി ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പ്രതിരോധ വ്യവസായ നയത്തിന് ഈ കരാർ വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com
