കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
2026 ഫിഫ ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ നിരാശാജനകമായ പുറത്താകലിന് പിന്നാലെ ടീം ക്യാപ്റ്റൻ സോൻ ഹ്യുങ് മിൻ ആരാധകരോട് പരസ്യമായി മാപ്പ് പറഞ്ഞു. ടീമിനോട് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതിന് ഒത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ആരാധകരെ നിരാശപ്പെടുത്തിയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. വിമർശനം ഞങ്ങളിലേക്കാകട്ടെ, എന്നാൽ ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,” എന്നാണ് സോൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞത്. രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്നും കൂടുതൽ ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിന് മുമ്പ് ദക്ഷിണ കൊറിയയിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്താവുകയായിരുന്നു. സോന്റെ പ്രതികരണം രാജ്യത്തെ ഫുട്ബോൾ ആരാധകരുടെ ഇടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
