സഹകരണ മേഖലയിൽ വിമാന കമ്പനി; പ്രാരംഭ നടപടികളിലേക്ക് കടന്നതായി സി.എൻ. വിജയകൃഷ്ണൻ

screenshot 2026 06 30 08 41 37 40 96b26121e545231a3c569311a54cda96

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: സജീവ് ഗോപാലൻ

കേരളത്തിൽ സഹകരണ മേഖലയിൽ വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നതായി എയർ ഇന്ത്യാ കൗൺസിൽ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.

ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുത്ത രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ധനസമാഹരണത്തിനായി 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

പദ്ധതിക്കായി സർക്കാർ നേരിട്ട് സാമ്പത്തിക ചെലവ് വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കമ്പനിയുടെ ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായിരിക്കുമെന്നും സഹകരണ മേഖലയിലെ ബോർഡ് ഘടനയിൽ ഇത് ഉൾപ്പെടുത്തുമെന്നും സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.

സഹകരണ മേഖലയെ പുതിയ സംരംഭങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമാന കമ്പനി പദ്ധതിക്ക് രൂപം നൽകുന്നത്. പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ പദ്ധതി രേഖയും തുടർ നടപടികളും പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com