കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
തിരുവനന്തപുരം: മയക്കുമരുന്നുകളുടെ വ്യാപനമാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ പൂർണമായും ഇല്ലാതാക്കാൻ നിയമപാലന ഏജൻസികൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനതല ലഹരിവിരുദ്ധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്. യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾ കേരളത്തിന്റെ ഭാവിയെ തകർക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ലഹരി ഉപയോഗവും കടത്തും വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, സംസ്ഥാന ജനസംഖ്യയിലെ വലിയൊരു വിഭാഗം യുവാക്കളായതിനാൽ പ്രശ്നത്തിന്റെ ഗൗരവം കൂടുതലാണെന്നും പറഞ്ഞു. വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നും അതിക്രൂരമായ കുറ്റകൃത്യങ്ങൾക്ക് മയക്കുമരുന്ന് ഉപയോഗം ഒരു പ്രധാന കാരണമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് ശൃംഖലയെ കേരള മണ്ണിൽ നിന്ന് തുരത്തിയോടിക്കുമെന്ന ഉറച്ച നിലപാടും അദ്ദേഹം ആവർത്തിച്ചു.
പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com





