കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
റെട്രോ സി.ഡി പ്ലെയറുകളുടെ രൂപകൽപ്പനയിൽ പുതിയ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറായ “Echospin” അവതരിപ്പിച്ച് Zebronics. സംഗീത അനുഭവത്തോടൊപ്പം ambient lighting, clock, alarm, ambient sound effects തുടങ്ങിയ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തി lifestyle-focused audio gadget എന്ന രീതിയിലാണ് ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.
10W dynamic sound output നൽകുന്ന സ്പീക്കറിൽ dual 5.2 സെന്റിമീറ്റർ driversഉം passive radiatorഉം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ bassയും balanced audio clarityയും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
70 ശതമാനം volumeൽ LED off mode ഉപയോഗിക്കുമ്പോൾ ഏകദേശം 9 മണിക്കൂർ വരെ battery backup ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. Type-C fast charging പിന്തുണയും നൽകിയിട്ടുണ്ട്.
5 RGB lighting modesഉം 6 ambient sound effectsഉം സ്പീക്കറിന്റെ പ്രധാന ആകർഷണങ്ങളാണ്. relaxation, focus, bedside ambience തുടങ്ങിയ ആവശ്യങ്ങൾ ലക്ഷ്യമിട്ടാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് Echospin സ്പീക്കറുകൾ wireless ആയി pair ചെയ്ത് stereo sound അനുഭവവും നേടാനാകും.
Bluetooth v6.0യ്ക്ക് പുറമെ USB, microSD, AUX connectivityയും hands-free calling supportഉം സ്പീക്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. digital clock, alarm function എന്നിവ കാരണം bedside speaker അല്ലെങ്കിൽ desktop accessory എന്ന രീതിയിലും ഇത് ഉപയോഗിക്കാനാകും.
സംഗീത ഉപകരണങ്ങൾ ഇനി വെറും audio devices മാത്രമല്ല, room aesthetics, ambience, lifestyle integration എന്നിവയുടെ ഭാഗമായാണ് മാറുന്നതെന്ന trendനൊപ്പം തന്നെയാണ് ഇത്തരം retro-modern gadgets വിപണിയിലെത്തുന്നത്.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





