കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
മന്ത്രിസഭാ രൂപീകരണത്തിന് മുൻപായി രണ്ടര വർഷം ടേം വ്യവസ്ഥയിൽ പക്ഷപാതമെന്ന് അനൂപ് ജേക്കബും മാണി സി കാപ്പനും. രണ്ടര വർഷം ടേം വ്യവസ്ഥയിൽ തർക്കം തുടരുന്നത്. സി പി ജോണിന് അഞ്ച് വർഷം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് ഇരുവരും പരാതി നൽകി.
അനൂപ് ജേക്കബും മാണി സി കാപ്പനും പ്രതിഷേധത്തിലാണ്. തങ്ങളോട് മര്യാദ കാട്ടിയില്ലെന്നും അതേ വ്യവസ്ഥ സി പി ജോണിന് ബാധകമല്ലെന്നും ഇരുവരും പരാതിയിൽ ഉന്നയിക്കുന്നു. സി പി ജോണിന് അഞ്ച് വർഷം നൽകി. സഹകരണ വകുപ്പും നൽകാൻ ധാരണയുണ്ട്. സി പി ജോണിനായി വി ഡി സതീശൻ വാദിച്ചു. തങ്ങളെ മാത്രം അവഗണിച്ചെന്നും പരാതിയിൽ പറയുന്നു.അതേസമയം, വി ഡി സതീശന് വേണ്ടി അനുകൂല പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് ഇടുക്കി കോൺഗ്രസിൽ രൂപപ്പെട്ട ഭിന്നത പൊട്ടിത്തെറിയിലേക്ക് നയിച്ചു. പരസ്പരം ചെളി വാരിയെറിഞ്ഞ് നേതാക്കളും പ്രവർത്തകരും ചേരിപ്പോര് തുടരുകയാണ്. ഡിസിസി പ്രസിഡൻറ് സ്ഥാനത്തുനിന്ന് സിപി മാത്യുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിക്ക് പരാതി നൽകി.





