img 20260510 wa0014

തമിഴ്നാട്ടില്‍ പുതുയുഗം; വിജയ് മുഖ്യമന്ത്രി; ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് 9 മന്ത്രിമാര്‍…

തമിഴ് മണ്ണിൽ പുതുചരിത്രമെഴുതി നടനും തമിഴക വെട്രി കഴകം സ്‌ഥാപകനുമായ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ ചെയ്തു. നിറഞ്ഞു കവിഞ്ഞ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷി നിർത്തിയായിരുന്നു വിജയ് യുടെ സത്യപ്രതിജ്‌ഞ. എൻ. ആനന്ദ്, ആദവ് അർജുന, ഡോക്ടർ കെ.ജി.അരുൺ രാജ്, കെ.എ.സെങ്കോട്ടിയൻ, പി.വെങ്കട്ടരമണൻ, ആർ.നിർമൽകുമാർ, രാജ്മോഹൻ, ടി.കെ.പ്രഭു, എസ്. കീർത്തന എന്നിവരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു‌. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖർഗെ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും വൻ താരനിരയും ചടങ്ങിൽ പങ്കെടുക്കാനെത്തി. ദൈവനാമത്തിലായിരുന്നു വിജയയുടെ സത്യപ്രതിജ്‌ഞ.

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സത്യപ്രതിജ്‌ഞയ്ക്ക് കളമൊരുങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നിവർക്ക് പുറമെ വിസികെയും പിന്തുണ നൽകിയതോടെയാണ് കക്ഷിനില 121 ആകുകയും വിജയ് വീണ്ടും ഗവർണറെ കാണാനെത്തുകയും ചെയ്തത്.

നേരത്തേ മൂന്ന് തവണയും മതിയായ എംഎൽഎമാരില്ലെന്ന പേരിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ് യെ മടക്കിയിരുന്നു.

മേയ് 13നകം വിശ്വാസവോട്ട് നേടുകയാണ് ഇനി വിജയ്യുടെ മുന്നിലുള്ള കടമ്പ. ആറുപതിറ്റാണ്ടോളം നീണ്ട ഡിഎംകെ, എഐഎഡിഎംകെ ഭരണത്തിനൊടുവിലാണ് തമിഴകത്ത് പുതിയ രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുന്നതും അധികാരത്തിലെത്തുന്നതും.

സെങ്കോട്ടിയനാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പരിചയ സമ്പന്നൻ. എം.ജി.ആറിനും ജയലളിതയ്ക്കുമൊപ്പം പതിറ്റാണ്ടുകൾ ഭരണത്തിലിരുന്ന അനുഭവ സമ്പത്തുമായാണ് അദ്ദേഹം ടിവികെയിലെത്തിയത്. നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് എഐഎഡിഎംകെ സെങ്കോട്ടിയനെ നേരത്തെപുറത്താക്കിയത്.

വിജയയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ആദവ് അർജുനയാണ് മന്ത്രിസഭയിലെ മറ്റൊരു പ്രമുഖൻ. ചെന്നൈയിലെ വില്ലിവാക്കത്ത് നിന്നാണ് ആദവ് ജയിച്ചുകയറിയത്. ടിവികെയുടെ രൂപീകരണം മുതൽ വിജയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് ആദവ്.

ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്തവരിലുണ്ട്. ടി നഗറിൽ നിന്നാണ് ആനന്ദ് തമിഴ് നിയമസഭയിലെത്തിയത്. പാർട്ടിയെ ബൂത്ത് തലം മുതൽ കെട്ടിപ്പടുത്തതിൽ എൻ.ആനന്ദ് വഹിച്ച പങ്ക് വലുതാണ്. തിരുപ്രകുണ്ടത്ത് നിന്ന് ജയിച്ച നിർമൽ കുമാർ വിജയ് മന്ത്രിസഭയിലെത്തിയതും

അവിചാരിതമല്ല. ബിജെപി നേതൃനിര വിട്ട് ടിവികെയിൽ എത്തിയ നിർമൽ കുമാർ ഇന്ന് തെക്കൻ തമിഴ്നാട്ടിൽ ടിവികെയുടെ മുഖമാണ്.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w