വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം: കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു

img 20260508 wa0010

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിനിടെ, കോട്ടയം കടുത്തുരുത്തിയിൽ പ്രവർത്തകന്റെ ആത്മഹത്യ ശ്രമം. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്.

Advertisement

കടുത്തുരുത്തിയിൽ ഒരു പെട്ടി ഓട്ടോറിക്ഷയുടെ മുകളിൽ കയറി നിന്നായിരുന്നു ഫ്രാൻസിസിന്റെ ഈ അപകടകരമായ പ്രതിഷേധം. വിഡി സതീശന് അനുകൂലമായി മുദ്രാവാക്യം വിളിച്ച ഇയാൾ പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

കോട്ടയം ജില്ലയിൽ വിഡി സതീശന് വേണ്ടി ഗ്രൂപ്പുകൾ തമ്മിലുള്ള പോര് ശക്തമാകുകയാണ് എന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഇതിന്റെ തുടർച്ചയായി മെയ് 8-ന് വൈകുന്നേരം അഞ്ച് മണിക്ക് പാമ്പാടിയിലും ഈരാറ്റുപേട്ടയിലും വിഡി സതീശൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.ജില്ലയിലെ പ്രമുഖ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ വിഡി സതീശനെ എതിർക്കുന്നവരും കെ.സി വേണുഗോപാൽ പക്ഷത്തെ അനുകൂലിക്കുന്നവരുമാണ്. എന്നാൽ പൂഞ്ഞാർ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നുള്ള എം.ജെ സെബാസ്റ്റ്യനെ പോലുള്ളവർ സതീശനെ അനുകൂലിക്കുന്നു. അതേസമയം കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള റോണി കെ ബേബി രമേശ് ചെന്നിത്തല പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.