കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
ഐപിഎൽ 2026 സീസണിന്റെ നിർണായക ഘട്ടം വരെ ഓസ്ട്രേലിയൻ താരങ്ങൾ ടീമുകളോടൊപ്പം തുടരുമെന്ന് Cricket Australia വ്യക്തമാക്കി. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി താരങ്ങൾ ഐപിഎൽ മധ്യേ വിട്ടുപോകില്ലെന്നാണ് സൂചന.
മെയ് 30, ജൂൺ 2, ജൂൺ 4 തീയതികളിലാണ് ഓസ്ട്രേലിയ-പാകിസ്ഥാൻ ഏകദിന പരമ്പര നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഇതേ സമയത്താണ് നടക്കുന്നത്. ഫൈനൽ മെയ് 31 ന് അഹമ്മദാബാദിൽ നടക്കും.
Pat Cummins, Travis Head, Josh Hazlewood, Tim David, Mitchell Starc, Cameron Green ഉൾപ്പെടെ നിരവധി ഓസ്ട്രേലിയൻ താരങ്ങൾ ഇപ്പോൾ ഐപിഎലിൽ വിവിധ ടീമുകൾക്കായി കളിക്കുകയാണ്.
ലീഗ് ഘട്ടം അവസാനിക്കുന്നതോടെ പുറത്താകുന്ന ടീമുകളിലെ താരങ്ങൾ ദേശീയ ടീമിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ടീമുകളിലെ താരങ്ങൾ ഐപിഎൽ കരാർ പൂർണമായി പാലിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Sunrisers Hyderabad, Punjab Kings തുടങ്ങിയ ഫ്രാഞ്ചൈസികളും താരങ്ങൾ സീസൺ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സാമ്പത്തികവും മത്സരപരവുമായ പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നതാണ് Cricket Australiaയുടെ ഈ തീരുമാനം എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





