ap26126587094322 1778146934

ദീർഘദൂര മിസൈൽ മാതൃക അവതരിപ്പിച്ച് തുർക്കി

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

തുർക്കി ആദ്യ intercontinental ballistic missile (ICBM) മാതൃകയായ Yildirimhan അവതരിപ്പിച്ചു. ഇസ്താംബൂളിൽ നടന്ന SAHA 2026 Defence and Aerospace Exhibition ൽ ആയിരുന്നു മിസൈൽ പൊതുവേദിയിൽ അവതരിപ്പിച്ചത്.

ഏകദേശം 6000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആണിത്. Mach 25 വേഗത കൈവരിക്കാനാകുമെന്നാണ് തുർക്കി അധികൃതരുടെ അവകാശവാദം. 3000 കിലോഗ്രാം വരെ payload വഹിക്കാൻ ശേഷിയുള്ള മിസൈൽ liquid nitrogen tetroxide ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

തുർക്കി പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗമാണ് Yildirimhan വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇത് prototype ഘട്ടത്തിലാണുള്ളത്. ഉൽപാദന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസ്, ജർമനി, അമേരിക്ക എന്നിവയെ ആശ്രയിച്ചിരുന്ന പഴയ പ്രതിരോധ മാതൃകയിൽ നിന്ന് മാറി, സ്വന്തം സൈനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് തുർക്കി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Bayraktar drones ഉൾപ്പെടെ തുർക്കി നിർമ്മിക്കുന്ന പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ആവശ്യകത ഉയർന്നിട്ടുണ്ട്. 2025 ൽ രാജ്യത്തിന്റെ defence exports 10 ബില്യൺ ഡോളർ കടന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

റഷ്യ-ഉക്രൈൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ തുർക്കി സുരക്ഷാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ്.

നാറ്റോ അംഗരാജ്യമായ തുർക്കിയുടെ പുതിയ നീക്കം യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read more news at www.keralanewsmediaonline.com