കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
Vladimir Putinയുടെ ജനപ്രീതിയും വിശ്വാസനിരക്കും കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് റഷ്യയിലെ പ്രമുഖ സർവേ ഏജൻസിയായ Russia Public Opinion Research Center ഈ ആഴ്ചയിലെ പ്രതിവാര റേറ്റിംഗ് പുറത്തുവിടാതിരുന്നത് ശ്രദ്ധ നേടുന്നു.
2017 മുതൽ റഷ്യൻ രാഷ്ട്രീയത്തിൽ പ്രധാന സൂചികയായി കണക്കാക്കപ്പെടുന്ന ഈ റേറ്റിംഗുകൾ ആഭ്യന്തര മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ ഏപ്രിൽ 24ന് പുറത്തുവന്ന അവസാന കണക്കുകൾ പ്രകാരം പുടിന്റെ അംഗീകാര നിരക്ക് തുടർച്ചയായ ഏഴാം ആഴ്ചയും ഇടിഞ്ഞിരുന്നു.
2022ലെ യുക്രൈൻ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇപ്പോൾ പിന്തുണ കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വർഷാരംഭത്തിൽ നിന്ന് 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക സമ്മർദ്ദം, പാശ്ചാത്യ ഉപരോധങ്ങൾ, ഡിജിറ്റൽ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധത്തെച്ചൊല്ലിയുള്ള പൊതുജന മടുപ്പ് എന്നിവയാണ് ജനപ്രീതി ഇടിയാൻ കാരണങ്ങളായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
റഷ്യയിൽ അഭിപ്രായ സർവേകളുടെ വിശ്വാസ്യത തന്നെ ഭയത്തിന്റെ അന്തരീക്ഷം സ്വാധീനിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. “ജനങ്ങൾ സത്യം പറയാൻ പേടിക്കുന്നവരാണോ അല്ലയോ എന്നതിന്റെ അളവുകോലാണ് ഇത്തരം സർവേകൾ” എന്ന വിലയിരുത്തലും രാഷ്ട്രീയ ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു.
യുക്രൈൻ യുദ്ധം നീളുന്നതിനൊപ്പം റഷ്യൻ സമൂഹത്തിൽ യുദ്ധ മടുപ്പും ആഭ്യന്തര അസ്വസ്ഥതയും ഉയരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





