img 20260506 wa0060

തമിഴ്നാട്ടിൽ അസാധാരണ നീക്കം; വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ, സത്യപ്രതിജ്ഞയില്ലെ?

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

തമിഴ് നാട്ടിൽ തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ചു വന്ന ടി വി കെ നേതാവ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന് ​ഗവർണർ. നാളെ സത്യപ്രതിജ്ഞ ചെയ്യാൻ ഇരിക്കെയാണ് ​ഗവർണറുടെ നീക്കം. ഭൂരിപക്ഷം തെളിയിച്ചാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയു എന്ന് പറഞ്ഞതായാണ് വിവരം. ഇത് സംബന്ധിച്ച നിയമോപദേശം ഗവർണർ തേടിയിട്ടുണ്ട്.

വിജയ്ക്ക് ഉളളത് 113 പേരുടെ പിന്തുണയാണ് എന്നാൽ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ​ഗവർണറുടെ പരാമർശം. ​ഗവർണറുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് വിവരം. പിന്തുണ ലഭിച്ചതോടെ നാളെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനായിരുന്നു നീക്കം.

എന്നാൽ ഇതോടെ നാളെ സത്യ പ്രതിജ്ഞ ചെയ്യില്ലെന്നാണ് ലഭിക്കുന്ന വിവരം. സത്യ പ്രതിജ്ഞയ്ക്ക് ​ഗവർണർ ഇതുവരേയും അനുമതി നൽകിയിട്ടില്ല. തമിഴ്നാട്ടിൽ മതേതര കക്ഷികളെ ഒപ്പം ചേർത്ത് സർക്കാർ രൂപിക്കരിക്കാനാണ് വിജയുടെ ശ്രമം. ഏറ്റവും വലിയ ഒറ്റകക്ഷിയായ TVK ക്ക് ഉപാധികളോട് പിന്തുണ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു