img 20260506 wa0019

₹1,400 കോടി പ്രതിരോധ കരാർ; ഇന്ത്യൻ സൈന്യത്തിന് സ്വദേശീയ ഇലക്ട്രോണിക് സംവിധാനങ്ങൾ എത്തിക്കും

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

Ministry of Defence ഇന്ത്യൻ സൈന്യത്തിനായി ₹1,400 കോടി വിലവരുന്ന അഞ്ച് Ground-Based Mobile Electronic Systems വാങ്ങുന്നതിനുള്ള കരാർ ഒപ്പുവച്ചു.

Bharat Electronics Limitedയുടെ ഹൈദരാബാദ് യൂണിറ്റുമായാണ് കരാർ ഒപ്പിട്ടത്. പ്രതിരോധ സെക്രട്ടറി Rajesh Kumar Singhയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ.

72 ശതമാനത്തിലേറെ സ്വദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തിയ സംവിധാനങ്ങളാണ് സൈന്യത്തിന് നൽകുക. “Buy (Indian-Indigenously Designed, Developed and Manufactured)” വിഭാഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ സാങ്കേതിക ശേഷി നവീകരിക്കുന്നതിനും രാജ്യത്തെ സ്വദേശീയ പ്രതിരോധ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയിലെ ആഭ്യന്തര നിർമ്മാണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read more news at www.keralanewsmediaonline.com