കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
Saji Cherian കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി അംഗീകരിച്ച് പ്രതികരിച്ചു. പ്രതീക്ഷിച്ചതിനും അപ്പുറമുള്ള പരാജയമാണിതെന്നും എൽഡിഎഫിന് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
“ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പാർട്ടി വിശദമായി പരിശോധിക്കും. സംഘടനാ ദൗർബല്യങ്ങൾ വന്നിട്ടുണ്ടാകാം. നിലപാടുകളും ഭരണപരമായ കാര്യങ്ങളും എല്ലാം വിലയിരുത്തും,” എന്നാണ് സജി ചെറിയാൻ പറഞ്ഞത്.
Left Democratic Frontക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ ആദ്യം തോൽക്കേണ്ടത് താനായിരുന്നുവെന്നും ചെങ്ങന്നൂർ പോലൊരു ശക്തമായ വലതുപക്ഷ മണ്ഡലത്തിൽ താൻ പോലും വിജയിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
G. Sudhakaran നേടിയ വോട്ടുകൾ താത്കാലിക രാഷ്ട്രീയ പ്രവണതയുടെ ഭാഗമാണെന്നും പാർട്ടിയെ തള്ളിപ്പറഞ്ഞവർക്ക് പാർട്ടി വിരുദ്ധരുടെ വോട്ട് ലഭിച്ചതാണെന്നും അദ്ദേഹം വിമർശിച്ചു.
ആലപ്പുഴ ജില്ലയിലെയും സംസ്ഥാനത്തെയും ഓരോ മണ്ഡല ഫലവും പ്രത്യേകം പരിശോധിക്കുമെന്നും “പുതിയ സർക്കാർ വരട്ടെ” എന്ന പൊതുവായ രാഷ്ട്രീയ കാറ്റാണ് യുഡിഎഫിന് അനുകൂലമായതെന്നും സജി ചെറിയാൻ വിലയിരുത്തി.
35 അംഗങ്ങൾ മാത്രമുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും യുഡിഎഫിന് മൂന്ന് മാസം പോലും ഏകോപിതമായി ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





