കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
Sanjay Seth ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും ഭാവി വികസനത്തിലും സ്റ്റാർട്ടപ്പുകളും എം.എസ്.എം.ഇകളുമാണ് പ്രധാന ശക്തിയെന്ന് വ്യക്തമാക്കി.
പ്രയാഗ്രാജിൽ നടന്ന നോർത്ത് ടെക് സിംപോസിയത്തിൽ സംസാരിക്കവെ, ഇന്ത്യയുടെ സൈനിക ശക്തി പ്രതിരോധ വ്യവസായങ്ങളുടെ ഉൽപ്പാദന കേന്ദ്രങ്ങളിലാണ് രൂപപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ വിജയത്തിൽ സൈനികരുടെ ധൈര്യത്തിനൊപ്പം സ്വദേശീയ സാങ്കേതിക വിദ്യകളും ആയുധ സംവിധാനങ്ങളും നിർണായക പങ്കുവഹിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്.എം.ഇകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം ആണെന്നും സ്റ്റാർട്ടപ്പുകൾ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
2047ഓടെ വികസിത ഭാരത് എന്ന ലക്ഷ്യം കൈവരിക്കാൻ സ്റ്റാർട്ടപ്പുകളും എം.എസ്.എം.ഇകളും നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവരാണ് ഇന്നത്തെ കാലഘട്ടത്തിലെ “വിശ്വകർമ്മകൾ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





