img 20260502 wa0015

തിരുവനന്തപുരം ജില്ലയിൽ BJP തിരിച്ചുവരവോ? നേമം മുന്നിൽ, മറ്റു മണ്ഡലങ്ങളിൽ കടുത്ത മത്സരം

കേരള ന്യൂസ് മീഡിയ

തിരുവനന്തപുരം ജില്ലയിൽ BJP തിരിച്ചുവരവോ? നേമം മുന്നിൽ, മറ്റു മണ്ഡലങ്ങളിൽ കടുത്ത മത്സരം

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

തിരുവനന്തപുരം ജില്ലയിൽ BJP വീണ്ടും നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന സൂചനകൾ ശക്തമാകുന്നു. Manorama News–C Voter എക്സിറ്റ് പോൾ പ്രകാരം NDAയ്ക്ക് തലസ്ഥാന ജില്ലയിൽ ഒന്നിൽ നിന്ന് മൂന്ന് സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം.

2021ൽ 13 സീറ്റുകൾ നേടിയ LDF ഈ തവണ ആറു മുതൽ എട്ട് സീറ്റുകളിലേക്ക് കുറഞ്ഞേക്കാമെന്നാണു വിലയിരുത്തൽ. അതേസമയം UDF കഴിഞ്ഞ തവണ ഒരു സീറ്റിൽ നിന്നുയർന്ന് നാലു മുതൽ ആറു സീറ്റുകൾ വരെ നേടാനിടയുണ്ടെന്നും പ്രവചനം സൂചിപ്പിക്കുന്നു.

നേമം മണ്ഡലം ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. Rajeev Chandrasekhar, V Sivankutty, K S Sabarinadhan എന്നിവർ തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും കടുത്ത മത്സരം തുടരുന്നു. തിരുവനന്തപുരം ജില്ലയുടെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താനിടയുള്ളതായി വിലയിരുത്തപ്പെടുന്നു.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read more news at www.keralanewsmediaonline.com