കിരൺ എസ് പിള്ളൈ, കേരള ന്യൂസ് മീഡിയ
2025ൽ സോഷ്യൽ മീഡിയ തട്ടിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ഏകദേശം 2.1 ബില്യൺ ഡോളർ നഷ്ടമായതായി Federal Trade Commission റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകളിൽ നഷ്ടം എട്ടിരട്ടി വർധിച്ചതായും, തട്ടിപ്പുകാർ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന എല്ലാ മാർഗങ്ങളിലെയും ഏറ്റവും കൂടുതൽ നഷ്ടം ഈ പ്ലാറ്റ്ഫോമുകളിലൂടെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫേക്ക് ഇൻവെസ്റ്റ്മെന്റ് ഓഫറുകൾ, ഇമ്പേഴ്സണേഷൻ, ഫിഷിംഗ് ലിങ്കുകൾ തുടങ്ങിയ രീതികളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. വിശ്വാസമുള്ള വ്യക്തികളായി നടിച്ച് ഉപഭോക്താക്കളെ ചതിക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രം.
സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗവും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതും ഈ തട്ടിപ്പുകൾ വർധിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങൾക്കും ഓഫറുകൾക്കും പ്രതികരിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





