img 20260417 wa0043

ഐ വികസനത്തിന് ബ്രിട്ടൻ 500 മില്യൺ പൗണ്ട് നിക്ഷേപം; ലിസ് കെൻഡൽ ആഹ്വാനം

ബ്രിട്ടൻ സർക്കാർ എ ഐ വികസനത്തിന് ആദ്യമായി 500 മില്യൺ പൗണ്ട് നിക്ഷേപം പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് സാങ്കേതിക സെക്രട്ടറി ലിസ് കെൻഡൽ രാജ്യത്തെ ജനങ്ങളെ എ ഐയെ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തു.

തൊഴിൽ നഷ്ടവും സൈബർ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, എ ഐയെ രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് അവർ വ്യക്തമാക്കി. ബ്രിട്ടീഷ് സ്റ്റാർട്ടപ്പുകളിൽ സർക്കാർ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം.

“ബ്രിട്ടനുവേണ്ടി എ ഐ പ്രവർത്തിക്കണം” എന്ന നിലപാടാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സാങ്കേതിക മേഖലയിലെ മുന്നേറ്റം വേഗത്തിലാക്കുകയും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.