img 20260416 wa0086

ഡൊമെസ്റ്റിക് താരങ്ങൾക്ക് കരാർ സംവിധാനം; മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പുതിയ നീക്കം

ഇന്ത്യയിൽ ആദ്യമായി ഡൊമെസ്റ്റിക് ക്രിക്കറ്റ് താരങ്ങൾക്ക് കരാർ സംവിധാനം അവതരിപ്പിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ). പ്രകടനം, ഫിറ്റ്നസ് മാനദണ്ഡങ്ങൾ, സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ എന്നിവ അടിസ്ഥാനമാക്കിയാണ് കരാറുകൾ നൽകുന്നത്.

താരങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഗ്രേഡ് എയ്ക്ക് വർഷത്തിൽ 12 മുതൽ 20 ലക്ഷം രൂപ വരെ, ഗ്രേഡ് ബിക്ക് 8 മുതൽ 12 ലക്ഷം രൂപ വരെ, ഗ്രേഡ് സിക്ക് 8 ലക്ഷം രൂപ വരെയാണ് പ്രതിഫലം.

ഇതിന് പുറമെ മത്സര ഫീസ്, ദിവസവേതനം, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളും താരങ്ങൾക്ക് ലഭിക്കും. ഡൊമെസ്റ്റിക് തലത്തിൽ സ്ഥിരതയും ആത്മവിശ്വാസവും വർധിപ്പിക്കാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്ന് എം.സി.എ വ്യക്തമാക്കി.